prathap-pothan

പ്രയാണത്തിന്റെ തമിഴ് പതിപ്പായി ഭരതൻ സർ ഒരുക്കിയ സാവിത്രിയുടെ ഡബിംഗ് മദ്രാസിലെ സ്റ്റുഡിയോയിൽ നടക്കുകയാണ്. അന്ന് എനിക്കു പിറകിൽ ഒരു ശബ്ദം 'കൺഗ്രാറ്റ്സ് മേനക, നിനക്ക് സേതുസാറിന്റെ (സേതുമാധവൻ) സിനിമയിൽ ഒരു നല്ല കഥാപാത്രം ഉണ്ട്. നീ മലയാള സിനിമ ഭരിക്കാൻ പോകുന്നു, ഞാൻ പ്രതാപ് പോത്തൻ' എന്ന് പറഞ്ഞു പോയ ശബ്ദം. താരതമ്യേന ജൂനിയറായ എനിക്ക് ഒരു നല്ല കഥാപാത്രം ലഭിക്കുന്നതിൽ ആശംസ അറിയിക്കാൻ കാണിച്ച ആ മനസ്. അന്ന് തിരിച്ചറിഞ്ഞതാണ് പ്രതാപ് പോത്തനിലെ മനുഷ്യനെ. ഞങ്ങൾ ഒരുമിച്ച് സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും 2014ൽ ഇമയെന്ന ഷോർട്ട് ഫിലിമിൽ ഒരുമിച്ച് പ്രവർത്തിച്ചു. ഒരു പത്തു വർഷം ഒരുമിച്ചഭിനയിച്ച പോലെയായിരുന്നു ആ എക്സ്പീരിയൻസ്. വളരെയധികം സംസാരിക്കുന്ന ആരെയും പേടിയില്ലാത്ത വ്യക്തിയാണ്. തന്റെ ഭാഗത്താണ് തെറ്റെന്ന് കണ്ടാൽ സോറി പറയാൻ ഒരിക്കലും മടിച്ചിട്ടില്ല. അതുപോലെ തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാനും ധൈര്യപ്പെട്ടിട്ടുണ്ട്. മികച്ച സുഹൃത്തായിരുന്നു. എപ്പോഴും പോസിറ്റീവിറ്റി പകർന്നു തരുന്ന പ്രതാപ് പോത്തനെ ഞങ്ങൾ 80'സ് കൂട്ടുകെട്ട് ഉറപ്പായും മിസ് ചെയ്യും.

അ​നു​ഗ്ര​ഹീ​ത​
‍​ക​ലാ​കാ​രൻ
മോ​ഹ​ൻ​ലാൽ
അ​ഭി​ന​യം,​ ​തി​ര​ക്ക​ഥ,​ ​സം​വി​ധാ​നം,​ ​നി​ർ​മ്മാ​ണം​ ​തു​ട​ങ്ങി​ ​സി​നി​മ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സ​ർ​വ​മേ​ഖ​ല​ക​ളി​ലും​ ​പ്ര​തി​ഭ​ ​തെ​ളി​യി​ച്ച​ ​അ​നു​ഗ്ര​ഹീ​ത​ ​ക​ലാ​കാ​ര​നാ​യി​രു​ന്നു​ ​പ്രി​യ​പ്പെ​ട്ട​ ​പ്ര​താ​പ് ​പോ​ത്ത​ൻ.​ ​വ​ർ​ഷ​ങ്ങ​ളാ​യു​ള്ള​ ​സൗ​ഹൃ​ദ​വും​ ​ആ​ത്മ​ബ​ന്ധ​വു​മാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​വു​മാ​യു​ണ്ടാ​യി​രു​ന്ന​ത്.​ ​ആ​ദ​രാ​ഞ്ജ​ലി​കൾ

ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ​ ​
ഇ​ടം​ ​നേ​ടി​യ​ ​പ്ര​തിഭ-മു​ഖ്യ​മ​ന്ത്രി​
അ​യ​ത്ന​ല​ളി​ത​വും​ ​വ്യ​ത്യ​സ്ത​വു​മാ​യ​ ​അ​ഭി​ന​യ​ത്തി​ലൂ​ടെ​ ​ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ​ ​ഇ​ടം​ ​നേ​ടി​യ​ ​പ്ര​തി​ഭ​യെ​യാ​ണ് ​ന​ഷ്ട​മാ​യ​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​സം​വി​ധാ​യ​ക​ൻ​ ​എ​ന്ന​ ​നി​ല​യി​ലും​ ​നി​ർമ്മാ​താ​വെ​ന്ന​ ​നി​ല​യി​ലും​ ​തെ​ന്നി​ന്ത്യ​ൻ​ ​സി​നി​മ​യി​ൽ​ ​മു​ദ്ര​പ​തി​പ്പി​ച്ച​ ​ക​ലാ​കാ​ര​നാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

ന​ട​നാ​കു​മെ​ന്ന് ​ക​രു​തി​​​യി​​​ല്ല

ഹ​രി​​​ഹ​ര​ൻ​ ​
(​സം​വി​ധാ​യ​ക​ൻ)


ഹ​രി​​​ ​പോ​ത്ത​ൻ​ ​നി​​​ർ​മ്മി​​​ച്ച​ ​രാ​ജ​ഹം​സം​ ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ ​കാ​ല​ത്താ​ണ് ​പ്ര​താ​പ് ​പോ​ത്ത​നെ​ ​പ​രി​​​ച​യ​പ്പെ​ടു​ന്ന​ത്.​ ​അ​ന്ന് ​പ്ര​താ​പ് ​വി​​​ദ്യാ​ർ​ത്ഥി​​​യാ​യി​​​രു​ന്നു.​ ​പ​തി​​​വാ​യി​​​ ​സെ​റ്റി​​​ൽ​വ​രി​​​ക​യും​ ​സി​​​നി​​​മ​യു​ടെ​ ​സാ​ങ്കേ​തി​​​ക​ത്വ​ങ്ങ​ൾ​ ​ഗൗ​ര​വ​മാ​യി​​​ ​ചോ​ദി​​​ച്ച​റി​​​യു​ക​യും​ ​ചെ​യ്തു.​ ​​​ന​ട​നാ​കു​മെ​ന്ന് ​ഒ​ട്ടും​ ​ക​രു​തി​​​യി​​​ല്ല.​ ​സം​വി​​​ധാ​യ​ക​നാ​കു​മെ​ന്നാ​യി​​​രു​ന്നു​ ​പ്ര​തീ​ക്ഷ.​ ​പ​ക്ഷേ​ ​മി​​​ക​ച്ച​ ​അ​ഭി​​​നേ​താ​വാ​ണെ​ന്ന് ​പ്ര​താ​പ് ​തെ​ളി​​​യി​​​ച്ചു.​ ​പി​​​ന്നീ​ട് ​ന​ല്ല​ ​സം​വി​​​ധാ​യ​ക​നാ​യും​ ​മാ​റി​​.​ ​എ​ന്റെ​ ​സി​​​നി​​​മ​ക​ളി​​​ൽ​ ​അ​ഭി​​​ന​യി​​​പ്പി​​​ക്കാ​ൻ​ ​ക​ഴി​​​ഞ്ഞി​​​ല്ലെ​ന്ന​ ​വി​​​ഷ​മ​മു​ണ്ട്.​ ​ന​ല്ല​ ​സു​ഹൃ​ത്താ​യി​​​രു​ന്നു.