dd

കുന്നുകുഴി: വരമ്പശ്ശേരി ജംഗ്ഷനിൽ എൽ.വി.എം.ആർ.എ 95 മണി നിവാസിൽ എൽ.തങ്കമണി കിളിയല്ലൂർ (72) നിര്യാതയായി. സംസ്ഥാന കാർഷിക വികസന ബാങ്ക് മാനേജർ (റിട്ട), പാളയം ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് സ്ഥാപകയും ചാരിറ്റി പ്രവർത്തകയുമായിരുന്നു.

സ്റ്റാമ്പ്‌ വെണ്ടേർസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പാളയം വെണ്ടറുമായ കിളിയല്ലൂർ മണിയാണ് ഭർത്താവ്. മക്കൾ: പ്രേംകുമാർ.ടി.കെ (ജില്ലാ വികസന മാനേജർ, നബാർഡ്, ആലപ്പുഴ), അഡ്വ. പ്രീതി മണി. ടി.കെ. മരുമക്കൾ: ബിജു എസ് (കോസ്‌മോ പൊളിറ്റൻ ഹോസ്പിറ്റൽ), സന്ധ്യ പ്രേംകുമാർ (എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്). സഞ്ചയനം 19ന് രാവിലെ 9ന്.