തിരുവനന്തപുരം: രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന സൗജന്യ വിദ്യാഭ്യാസ പദ്ധതി പ്രകാരം ഹോട്ടൽ മാനേജ്മെന്റ് പഠനത്തിന് 100 വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നു. ഇന്ത്യയ്ക്ക് അകത്തുള്ള സ്റ്റാർ ഹോട്ടലുകളിൽ തൊഴിലവസരവും ലഭ്യമാക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന താത്പര്യമുള്ള വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി, പ്ളസ് ടു സർട്ടിഫിക്കറ്റുകളുടെ കോപ്പി, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 25ന് മുമ്പ് ഡോ. ബിജുരമേശ്, ചെയർമാൻ, രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, രാജധാനി ബിൽഡിംഗ്സ്, കിഴക്കേകോട്ട, തിരുവനന്തപുരം, 695023 എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം. ഫോൺ: 0471 2547733.