
ഉദിയൻകുളങ്ങര: ഡാലുമുഖം ഗവ. എൽ.പി സ്‌കൂളിലെ 'വീട്ടിലൊരു ഗ്രന്ഥപ്പുര' പദ്ധതിയുടെ ഭാഗമായി നാലാം ക്ലാസ് വിദ്യാർത്ഥി അംബികയുടെ വീട്ടിൽ സജ്ജീകരിച്ച ഗ്രന്ഥപ്പുര കവിയും അദ്ധ്യാപകനുമായ കോവില്ലൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്‌ട്രസ് എൻ.ആർ. അജിതകുമാരി സ്വാഗതവും എസ്.എം.സി എക്‌സിക്യൂട്ടീവ് അംഗം പ്രവീൺ ആശംസയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ഷീബ നന്ദി പറഞ്ഞു