പാലോട് :നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ കീഴിലുള്ള പാലോട് സെന്റ് ജോർജ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥ തിരുനാൾ നാളെ സമാപിക്കുമെന്ന് ഇടവക വികാരി ഫാ.ജെറിൻ അറിയിച്ചു. ഇന്ന് രാവിലെ 7ന് പരേതരുടെ സ്മരണ പ്രാർത്ഥനയും ദിവ്യബലിയും,വൈകിട്ട് 6ന് സമൂഹ ദിവ്യബലി ഫാ.മൈക്കിൾ .സി.എം നയിക്കും. ഫാ.സൈമൺ നേകൻ വചന സന്ദേശം നൽകും.ഞായറാഴ്ച വൈകിട്ട് 6ന് ആഘോഷമായ സമാപന ദിവ്യബലി. ചുള്ളിമാനൂർ ഫെറോന വികാരി ഫാ.അനിൽകുമാർ നേതൃത്വം നൽകും. ഫാ.ജസ്റ്റിൽ സന്ദേശം നൽകും.തുടർന്ന് കൊടിയിറക്കുവും സ്നേഹവിരുന്നും.