
തിരുവനന്തപുരം : സ്ത്രീശാക്തീകരണത്തിൽ സാമ്പത്തിക സ്വാതന്ത്ര്യത്തിന് നിർണ്ണായക പങ്കുണ്ടെന്ന് കളക്ടർ ഡോ.നവജ്യോത് ഖോസ പറഞ്ഞു. രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ (ആർ.ജി.സി.ബി) 'ഗതി' (ജെൻഡർ അഡ്വാൻസ്‌മെന്റ് ഫോർ ട്രാൻസ്‌ഫോർമിംഗ് ഇൻസ്റ്റിറ്റ്യൂഷൻസ്) പ്രവർത്തനങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. ലിംഗനീതി പ്രോത്സാഹിപ്പിക്കാനുള്ള പരിശ്രമങ്ങൾ വീടുകളിലുണ്ടാകണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ പറഞ്ഞു.ശാസ്ത്ര സാങ്കേതികവിദ്യ, എൻജിനീയറിംഗ്, മെഡിസിൻ, മാത്തമാറ്റിക്‌സ് മേഖലകളിൽ ലിംഗനീതി പ്രോത്സാഹിപ്പിക്കാനുള്ള രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങളിലൊന്നാണ് ആർ.ജി.സി.ബി.
ആർ.ജി.സി.ബി ഡയറക്ടർ ഡോ.ചന്ദ്രഭാസ് നാരായണ. 'ഗതി' പ്രോഗ്രാം നോഡൽ ഓഫീസർ ഡോ.ദേവസേന അനന്തരാമൻ തുടങ്ങിയവർ സംസാരിച്ചു.