തിരുവനന്തപുരം: സ്വന്തം ജീവിതം ജനങ്ങൾക്കായി ഉഴിഞ്ഞുവച്ച ഭരണാധികാരിയായിരുന്നു പട്ടം താണുപിള്ളയെന്ന് കോൺഗ്രസ് നേതാവ് ടി. ശരത്ചന്ദ്രപ്രസാദ് പറഞ്ഞു. പട്ടം താണുപിള്ളയുടെ 137ാം ജന്മജയന്തിയോടനുബന്ധിച്ച് ശ്രീവരാഹം പട്ടം സമാധിയിൽ പട്ടം ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.മണക്കാട് സുരേഷ്, മണക്കാട് രാജേഷ്, ശ്രീവരാഹം സുരേഷ്, ഗിരിപ്രസാദ്, ജയൻ, കളിയിൽ സുരേഷ്, സി. രാമചന്ദ്രൻ നായർ, പാടശ്ശേരി ഉണ്ണി, സുനിൽ, രവീന്ദ്രൻ നായർ, പട്ടത്തിന്റെ മകൾ സരസ്വതി അമ്മ, പത്മ എസ്. നായർ, ഇന്ദുമതി എസ്. നായർ എന്നിവർ സംബന്ധിച്ചു.