തിരുവനന്തപുരം: പട്ടംഎസ്‌.യു.ടി നഴ്സിംഗ് സ്‌കൂളിലെ 25ാം ബാച്ച് ജി.എൻ.എം വിദ്യാർത്ഥികളുടെ പ്രതിജ്ഞാവാചകം ഏറ്റുചൊല്ലൽ ചടങ്ങ് എസ്‌.യു.ടി നഴ്സിംഗ് സ്‌കൂളിൽ നടന്നു. എസ്‌.യു.ടി ആശുപത്രിയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ഗവ.നഴ്സിംഗ് കോളേജിലെ ജി.എൻ.എം പ്രോഗ്രാം കോർഡിനേറ്റർ ശോഭന രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അനുരാധ ഹോമിൻ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രൻ പൊതുവാൾ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. മൃണാൾ എസ്. പിള്ള, സി. എൽ. ഒ. രാധാകൃഷ്ണൻ നായർ, നഴ്സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ്, നഴ്സിംഗ് സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ടി. രാജീവ്, എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.