തിരുവനന്തപുര: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറുന്നതിനിടെ തെന്നി വീണ് തിരുവനന്തപുരം മണികണ്‌ഠേശ്വരം ശ്രീനഗർ കൃഷ്ണകൃപ ടി.സി. 4432ൽ ബി.എം.നായർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി. മുഖത്താണ് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് കന്യാകുമാരി-പൂനെ ജയന്തി ജനത എക്സ്‌പ്രസിൽ കയറുമ്പോഴായിരുന്നു അപകടം. വെള്ളം വാങ്ങാനായി ഇറങ്ങിയ ഇദ്ദേഹം തിരിച്ച് വരുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. കമ്പിയിൽ പിടിച്ചെങ്കിലും കാൽതെറ്റി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ വീണു. സ്റ്റേഷൻ അധികൃതർ വോക്കിടോക്കി വഴി ലോക്കോപൈലറ്റിനെ വിവരം അറിയിച്ചതോടെ ട്രെയിൻ നിറുത്തി. ചുമട്ടുതൊഴിലാളികളും യാത്രക്കാരും ചേർന്നാണ് ആശുപത്രിയിലാക്കിയത്.