തിരുവനന്തപുരം: നന്ദാവനം- ബേക്കറി റോഡിൽ പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനാൽ ഒബ്സർവേറ്ററി ഹിൽസ്,​ നന്ദാവനം,​ ബേക്കറി,​ ഊറ്റുകുഴി,​ സെക്രട്ടേറിയറ്റ്,​ മാഞ്ഞാലിക്കുളം റോഡ്,​ ആയുർവേദ കോളേജ്,​ ഗാന്ധാരി അമ്മൻ കോവിൽ റോഡ്,​ മേലെ തമ്പാനൂർ,​ പുളിമൂട് എന്നിവിടങ്ങളിൽ നാളെ രാവിലെ 6 മുതൽ വൈകിട്ട് 5 വരെ ജലവിതരണം മുടങ്ങും.