p

തിരുവനന്തപുരം: ജൂലായിൽ നടത്തിയ എം.ഫിൽ. ജിയോളജി, 2022 ജൂണിൽ നടത്തിയ എം.ഫിൽ. മാത്തമാ​റ്റിക്സ് 2020 - 2021 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നവംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി. കമ്പ്യൂട്ടർസയൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 25വരെ അപേക്ഷിക്കാം.

ജൂലായിൽ നടത്തുന്ന റെഗുലർ ബി.ടെക്. എട്ടാം സെമസ്​റ്റർ (2008 സ്‌കീം) കോഴ്സ് കോഡിൽ വരുന്ന പാർട്ട്‌ടൈം റീസ്ട്രക്ചേർഡ് ബി.ടെക്. എട്ട്, ഏഴ്, ആറ്, നാല് (2008 സ്‌കീം) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തുന്ന കമ്പൈൻഡ് ബി.ടെക്. ഒന്നും രണ്ടും സെമസ്​റ്റർ കോഴ്സ് കോഡിൽ വരുന്ന ബി.ടെക്. പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് ഒന്നാം സെമസ്​റ്റർ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തുന്ന മൂന്നാം സെമസ്​റ്റർ ബി.വോക്. ഫുഡ് പ്രോസസിംഗ് (359), ബി.വോക്. ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ് പരീക്ഷകൾ 25 മുതൽ ആരംഭിക്കും.

ഏഴാം സെമസ്​റ്റർ ബി.ടെക്., ഡിസംബർ 2021 സിവിൽ എൻജിനിയറിംഗ് ശാഖയുടെ പ്രായോഗിക പരീക്ഷ 19 ന് തിരുവനന്തപുരം കോളേജ് ഒാഫ് എഞ്ചിനിയറിംഗിൽ വച്ച് നടത്തും.

ആഗസ്​റ്റിൽ നടത്തുന്ന നാലാം സെമസ്​റ്റർ യൂണി​റ്ററി (ത്രിവത്സരം) എൽ.എൽ.ബി., മേഴ്സിചാൻസ് പരീക്ഷയ്ക്ക് (2011 അഡ്മിഷൻ മുതൽ 2015 അഡ്മിഷൻ വരെ) പിഴകൂടാതെ 27 വരെയും 150 രൂപ പിഴയോടെ 30 വരെയും 400 രൂപ പിഴയോടെ ആഗസ്​റ്റ് 2 വരെയും അപേക്ഷിക്കാം.

സനൽ കുമാർ ​റ്റി. (മലയാളം), കാർത്തിക് കുമാർ എസ്.എസ്. (ഹിസ്​റ്ററി), കിരൺ ​റ്റി.എസ്. (ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രേണിക്സ് ), സുമ എൽ.എസ്. (കമ്പ്യൂട്ടേഷണൽ ബയോളജി ആന്റ് ബയോഇൻഫോർമാ​റ്റിക്സ്) എന്നിവർക്ക് പിഎച്ച്.ഡി. നൽകാൻ ഇന്നലെ ചേർന്ന സിൻഡിക്കേ​റ്റ് യോഗം തീരുമാനിച്ചു.