തിരുവനന്തപുരം:സംസ്ഥാന വൈദ്യുതിറെഗുലേറ്ററി കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജിന് വൈദ്യുതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.മന്ത്രി കെ.കൃഷ്ണൻകുട്ടി മുഖ്യാതിഥിയായിരുന്നു.കാലാവധി പൂർത്തിയാക്കിയ ചെയർമാന് മന്ത്രി ഉപഹാരം സമ്മാനിച്ചു.പ്രേമൻ ദിനരാജിന്റെ പത്നി ഷീല പ്രേമൻ, ഡോ.ബി.അശോക്,കമ്മിഷൻ അംഗം എ.ജെ.വിൻസൺ എന്നിവർ പങ്കെടുത്തു.