dd

നെയ്യാറ്റിൻകര: തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് സ്കൂട്ടറിൽ തട്ടിവീണ് യുവതിയുടെ കാലുകൾക്ക് ഗുരുതര പരിക്ക്. ഇന്നലെ രാവിലെ ബസ് സ്റ്റാൻഡ് ജംഗ്ഷനിലായിരുന്നു അപകടം. പൂവ്വാർ പളളം പുരയിടത്തിൽ സിൽവയ്യന്റെ ഭാര്യ അജിതയ്ക്കാണ് ബസ് കയറി ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റത്. നെയ്യാറ്റിൻകരയിലെ ഭാരത് സേവക് സമാജിന്റെ ഡി.എം.എൽ.ടി ലാബ് ടെക്നീഷ്യൻ കോഴ്സിന് പഠിക്കുന്ന അജിത രാവിലെ ക്ലാസിലേക്ക് പോകുന്നതിനിടെ നെയ്യാറ്റിൻകര ബസ് ഡിപ്പോയ്ക്ക് സമീപം വച്ച് ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ സ്കൂട്ടറിന്റെ ഹാൻഡിലിൽ തട്ടി യുവതി ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഭർത്താവ് സിൽവയ്യൻ വിദേശത്താണ്.