തിരുവനന്തപുരം: റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം മെട്രോയുടെ 2022 - 23 ഡിസ്ട്രിക്ട് പ്രോജ്ക്ടിന്റെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. സ്‌കൂൾ വിദ്യാർത്ഥികളുടെ കാഴ്ച, ശ്രവണ, ദന്ത പരിശോധന നടത്തുന്ന അമൃതം പദ്ധതി കാഞ്ഞിരംപാറ ഗവ.എൽ.പി സ്‌കൂളിൽ ഉദ്ഘാടനം ചെയ്‌തു. ശ്രീനേത്രാ ഐ കെയർ ഹോസ്‌പിറ്റലിന്റെ സഹകരണത്തോടെ നേത്ര പരിശോധനാ ക്യാമ്പുമുണ്ടായിരുന്നു.

ഹോട്ടൽ പ്രശാന്തിൽ നടന്ന സ്ഥാനാരോഹണച്ചടങ്ങിൽ ഡോ.വിദ്യാ പണിക്കർ (പ്രസിഡന്റ്), കെ.ശിവാനന്ദൻ (സെക്രട്ടറി), സുരേഷ് കുമാർ.എം (ട്രഷറർ ), മറ്റ് ഭാരവാഹികളും സ്ഥാനമേറ്റു. കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ മുഖ്യാതിഥിയായിരുന്നു.

മുൻ അസിസ്റ്റന്റ് ഗവർണർ അഡ്വ.കെ.ജെ.രാജീവ് മുഖ്യ പ്രഭാഷണം നടത്തി. മുൻ അസോസിയേറ്റ് ഗവർണറും 2022-23 വർഷത്തെ ലഫ്റ്റനന്റ് ഗവർണറുമായ ഷാജി.സി, മുൻ അസിസ്റ്റന്റ് ഗവർണർമാരായ ഡോ.ഹരിഹരൻ.എസ്, കെ.ശിവാനന്ദൻ, മുൻ പ്രസിഡന്റുമാരായ അഡ്വ.വി.എസ്.അജിത്കുമാർ, കെ.സി.എം സുധീന്ദ്രൻ, ജി.ജി.ആർ ഡോ. ജേക്കബ് മാത്യു ഒളശേൽ, മുൻ സെക്രട്ടറി എസ്. സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.