
വിതുര: മേമല റസിഡന്റ്സ് അസോസിയേഷന്റെ പ്രതിഭാസംഗമവും സാംസ്‌കാരിക സന്ധ്യയും കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻസ് ഓഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാപ്രസിഡന്റ് ജി. ബാലചന്ദ്രൻനായർ, സെക്രട്ടറി തെന്നൂർഷിഹാബ്, റസിഡന്റ്സ് സെക്രട്ടറി ജി.എൻ. അനിൽകുമാർ, ട്രഷറർ കെ.പി. രാജീവ്കുമാർ, വിതുര വി. അശോക്,ഡോ.ഉമേഷ്, ഡോ.അരുണിമ, ഡോ.എബിൻ, ഡോ.ആനിമെഡോണ എന്നിവർ പങ്കെടുത്തു. യോഗത്തിൽ എസ്.എസ്.എൽ.സി പ്ലസ്ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പഠനോപകരണങ്ങളും വിതരണം ചെയ്തു.