വിതുര:വിതുര ചായം ശ്രീഭദ്രകാളിക്ഷേത്രത്തിലെ,രാമായണമാസാചരണവും,രാമായണപാരായണവും ഇന്ന് മുതൽ ഓഗസ്റ്റ് 16 വരെ നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.ജെ.ജയചന്ദ്രൻനായരും,സെക്രട്ടറി എസ്.സകേഷ്‌കുമാറും അറിയിച്ചു.എല്ലാദിവസവും,രാമായണപാരായണം,വിശേഷാൽപൂജ എന്നിവ ഉണ്ടാകും.ക്ഷേത്രമേൽശാന്തി എസ്.ശംഭപോറ്റി നേതൃത്വം നൽകും.