
വിതുര: വിതുര പഞ്ചായത്തിലെ പേപ്പാറ വാർഡിലെ പൊടിയക്കാലയിൽ,വെള്ളനാട് ബ്ലോക്ക്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സാമൂഹിക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം അടൂർപ്രകാശ് എം.പി നിർവഹിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ അദ്ധ്യക്ഷത വഹിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ കമൽരാജ്, സരള, വിതുര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേമല വിജയൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പറണ്ടോട് ഷാജി, വിജയൻ, പേപ്പാറ വാർഡ് മെമ്പർ ലതാകുമാരി, ആനപ്പാറ വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ, മുൻ ബ്ലോക്ക് പഞ്ചായത്തംഗം വിജയകുമാരി, ട്രൈബൽ ഒാഫീസർ എ.നസീർ, ഉൗരുമൂപ്പൻ പൊടിയക്കാല ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് സുനിൽകുമാർ എന്നിവർ പങ്കെടുത്തു.