m-n-samaraka-puraskaram

മലയിൻകീഴ്: പ്രമുഖ സഹകാരിയും സോഷ്യലിസ്റ്റുമായിരുന്ന എം.എൻ. ബാലകൃഷ്ണൻനായർ അനുസ്‌മരണ സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.ലോക്താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് എൻ.എം.നായർ അദ്ധ്യക്ഷത വഹിച്ചു.എം.എൻ.ബാലകൃഷ്ണൻനായരുടെ സ്‌മരണാർത്ഥം നൽകുന്ന പ്രഥമ സഹകാരി പുരസ്‌കാരം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാനും മുൻ എം.എൽ.എയുമായ കോലിയക്കോട് എൻ.കൃഷ്ണൻനായർക്ക് മന്ത്രി ശിവൻകുട്ടി നൽകി.ഐ.ബി.സതീഷ് എം.എൽ.എ,ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി,കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ,സി.പി.എം.വിളപ്പിൽ ഏരിയ സെക്രട്ടറി ആർ.പി.ശിവജി,സി.പി.ഐ.ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വിളപ്പിൽ രാധാകൃഷ്ണൻ,എൽ.ജെ.ഡി. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.എൻ.ബി.പദ്മകുമാർ,നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,മേപ്പൂക്കട മധു,ജി.സതീഷ്‌കുമാർ,ഒ.ജി.ബിന്ദു, കെ.അജിതകുമാരി. പി.രാധാകൃഷ്ണന്‍നായർ,പി.എസ്.സതീഷ്,ശ്രീജിത്ത് ശങ്കർ.പി.എസ്, മച്ചേൽ ഹരികുമാർ,കുന്നുംപാറ ജയൻ,മേപ്പൂക്കട വിജയൻ എന്നിവർ സംസാരിച്ചു.ചികിത്സാ സഹായധനവും,കലാ,സാഹിത്യ,സാംസ്‌കാരിക,കായിക,വിദ്യാഭ്യാസ മേഖലയിൽ മികച്ച വിജയം നേടിയവർക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.