
ബാലരാമപുരം: ഗ്രാമപഞ്ചായത്ത് ഓഫീസ് മാലിന്യ കൂമ്പാരമാക്കി മാറ്റിയ ഭരണ സമിതിക്കെതിരെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റുകളുടെ കുറവ് പരിഹരിച്ച് രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ബാലരാമപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം. വിൻസെന്റ് ഡി. പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജൻ അലക്സ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ് എ. എം. സുധീർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ ബാലരാമപുരം, പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.രവീന്ദ്രൻ, എ. ആർഷാദ്, പഞ്ചായത്തംഗം എൽ.ജോസ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അമ്പിളികുട്ടൻ, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് ആർ. മോമ്പിൻ, നദീഷ് നളിനൻ, അനൂപ് തങ്കരാജ്, മുനീർ തുടങ്ങിയവർ പങ്കെടുത്തു.
ക്യാപ്ഷൻ: ബാലരാമപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം. വിൻസെന്റ് ഡി. പോൾ ഉദ്ഘാടനം ചെയ്യുന്നു