പാലോട്:പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന് ഇന്ന് തുടക്കമാകും. വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി കല്ലയം രാജേഷ് പോറ്റി നേതൃത്വം നൽകും.രാമായണ പാരായണം, വിശേഷാൽ പൂജകൾ എന്നിവ ഉണ്ടാകും.കർക്കിടകം 31ന് പട്ടാഭിഷേക ചടങ്ങുകളോടെ രാമായണ മാസാചരണത്തിന് സമാപനമാകും.ദിവസപൂജ നടത്താൻ താത്പര്യമുള്ളവർ ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടണമെന്ന് ഉപദേശക സമിതി സെക്രട്ടറി ധനശ്രീ അഭിലാഷ് അറിയിച്ചു.