
തിരുവനന്തപുരം: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്‌ട് 318 എ മണപ്പുറം ഫൗണ്ടേഷനുമായി ചേർന്ന് ക്യാൻസർ ബാധിതരായ 46 കുട്ടികൾക്ക് ചികിത്സാസഹായമായി 24000 രൂപ വീതം നൽകുന്നതിന്റെ വിതരണോദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്‌ട് ഗവർണർ കെ.ഗോപകുമാർ മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ഗവർണർ എം.എ വഹാബ്, മണപ്പുറം സി.ഇ.ഒ ജോർജ് ഡി.ദാസ്, മണപ്പുറം സി.എസ്.ആർ വിഭാഗം ഹെഡ് ശില്‌പ, എസ്.എസ് സുനിൽ,അനിൽകുമാർ, കോവളം മോഹനൻ, നന്ദകുമാർ, സംഗീത, ഓമനകുട്ടൻ, രാധാകൃഷ്‌ണൻ, വിനോദ് കുമാർ.എ തുടങ്ങിയവർ സംസാരിച്ചു.