ബാലരാമപുരം:മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ബാലരാമപുരം മേഖലാ സമ്മേളനം 24ന് ബാലരാമപുരം കല്പടി ഹാളിൽ നടക്കും. പ്രതിനിധി സമ്മേളനം,പൊതുസമ്മേളനം,മുതിർന്ന കലാകരന്മാരെ ആദരിക്കൽ,ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കൽ വിവിധ കലാപരിപാടികൾ എന്നിവയും നടക്കും. സംഘാടക സമിതി യോഗത്തിൽ മേഖലാ പ്രസിഡന്റ് പയറ്റുവിള ശശി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ബാലരാമപുരം ജോയി,വിശ്വനാഥൻ പയറ്റുവിള ശോഭന, തങ്കച്ചൻ,ജയരാജ്.സി.പയറ്റുവിള തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി വി.മോഹനൻ (രക്ഷാധികാരി)​, പയറ്റുവിള ശശി (ചെയർമാൻ)​​,വിശ്വനാഥൻ പയറ്റുവിള,​തങ്കച്ചൻ (വൈസ് ചെയർമാൻ), ശോഭന ബാലരാമപുരം (ജനറൽ കൺവീനർ),സാബുകമൽ,​ ജയരാജ്.സി.പയറ്റുവിള (ജോയിന്റ് കൺവീനർമാർ)​,ബാലരാമപുരം ജോയി (പബ്ളിസിറ്റി കൺവീനർ),അനിൽ ഭാസ്ക്കർ (പ്രോഗ്രാം കമ്മിറ്റി കൺവീനർ),അരുൾ ദാസ്,ഡഗ്ളസ്. വേണു സ്റ്റാർ ബീറ്റ്സ്, സുജിൻ കോട്ടുകാൽ (സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.