ചിറയിൻകീഴ്: പാലകുന്ന് ആശ്രയ വയോജന കേന്ദ്രത്തിലെ ഇരുപത്തിമൂന്നാമത് വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10ന് ആശ്രയ മന്ദിരം ഹാളിൽ നടക്കും.യോഗത്തിൽ ആശ്രയ വയോജന കേന്ദ്രം പ്രസിഡന്റ് ജി.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി ഡോ.കെ.ആർ ഗോപിനാഥൻ റിപ്പോർട്ടും ട്രഷറർ എം.തമ്പി വരവ് ചെലവ് കണക്കും അവതരിപ്പിക്കും.വൈസ് പ്രസിഡന്റ് അഡ്വ.വെൺകുളം ജയകുമാർ പ്രമേയങ്ങൾ അവതരിപ്പിക്കും.തുടർന്ന് പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നടക്കും. ആശ്രയ വയോജന കേന്ദ്രം ജോയിന്റ് സെക്രട്ടറിമാരായ എം.ഭാസ്കരൻ നായർ സ്വാഗതവും ആർ.രതീഷ് ബാബു നന്ദിയും പറയും.