പാലോട്:കോൺഗ്രസ് ആനാട് ടൗൺ വാർഡ് കമ്മിറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്തു. മികച്ച കൃഷി അസിസ്റ്റന്റിന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ രാജി, ആനാട് ഇക്കോ ഷോപ്പിന് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിക്കൊടുത്ത സെക്രട്ടറി രാധാകൃഷ്ണൻ, മാസ്റ്റേഴ്സ് നാഷണൽ ഗെയിംസ് പവർ ലിഫ്റ്റിംഗ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബിനുകുമാർ, ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി തായ്‌ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ദേശീയ തലത്തിൽ സ്വർണ മെഡൽ നേടിയ ആദത്ത് എന്നിരെ ആദരിച്ചു. മുൻ കെ.പി.സി.സി നിർവാഹക സമിതി അംഗം ആനാട് ജയൻ മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ ആർ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് ആനക്കുഴി ഷാനവാസ്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പുരുഷോത്തമൻ നായർ,കോൺഗ്രസ് ആനാട് പുല്ലമ്പാറ മണ്ഡലം പ്രസിഡന്റുമാരായ പുത്തൻപാലം ഷഹീദ്, രമേശൻ നായർ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എസ്.മുജീബ്,ഹുമയൂൺ കബീർ, ഗ്രാമപഞ്ചായത്ത് അംഗം ഷീബ ബീവി, സി.ഡി.എസ് ചെയർപേഴ്സൺ അഖില,ടി.സിന്ധു തുടങ്ങിയവർ സംസാരിച്ചു.