
തിരുവനന്തപുരം : ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കായി അനുമോദന സായാഹ്നം സംഘടിപ്പിച്ചു. കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.ബാൽ മഞ്ച് ജില്ലാ ചീഫ് കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പാലോട് രവി മുഖ്യപ്രഭാഷണം നടത്തി.ജവഹർ ബാൽ മഞ്ച് സംസ്ഥാന ചീഫ് കോഓർഡിനേറ്റർ ആനന്ദ് കണ്ണശ ബിന്നി സാഹിതി തുടങ്ങിയവർ പങ്കെടുത്തു. 250കുട്ടികളെയാണ് അനുമോദിച്ചത്.