പാലോട്: എക്സർവീസ് മെൻ കോളനി ജംഗ്ഷൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും പഠനോപകരണ വിതരണവും നടത്തി.ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫി,പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് ഷിനു,കോൺഗ്രസ് ഭരതന്നൂർ മണ്ഡലം പ്രസിഡന്റ് എം.സതി തിലകൻ,പഞ്ചായത്ത് മെമ്പർമാരായ ഗിരി പ്രസാദ്,ഗീത പ്രിജി,ഷഹനാസ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വട്ടക്കരിക്കകം ഷാനവാസ്,പി.ജി.സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.ഗിരീഷ് കുമാർ സ്വാഗതവും സുൽഫിക്കർ നന്ദിയും പറഞ്ഞു.