മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ രാമായണ മാസാചരണവും ശ്രീരാമ പൂജയും ആഗസ്റ്റ് 16 വരെ നടക്കും. ഇന്നലെ വൈകിട്ട് 6ന് നടക്കുന്ന രാമായണ മാസാചരണം കവി രാധാകൃഷ്ണൻ കുന്നുംപുറം ഭദ്രദീപം തെളിച്ച് ഉദ്‌ഘാടനം ചെയ്തു. 24ന് വൈകിട്ട് 6ന് ഡോ.എസ്.ഗോപകുമാറിന്റെയും 31ന് വൈകിട്ട് 6ന് പകൽക്കുറി വിശ്വന്റെയും ആഗസ്റ്റ് 7ന് വൈകിട്ട് 6 ന് തോന്നയ്ക്കൽ മണികണ്ഠന്റെയും 14 ന് വൈകിട്ട് 6 ന് ഡോ.എസ്.രമേശ് കുമാറിന്റെയും ആദ്ധ്യാത്മിക പ്രഭാഷണം ഉണ്ടാകും.15 ന് മുടപുരം കഥകളി ആസ്വാദക സമിതിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് 6 മുതൽ മേജർ സെറ്റ് കഥകളി നടക്കും.16ന് വൈകിട്ട് 5 മുതൽ ശ്രീരാമ പട്ടാഭിഷേകം ,രാത്രി 8 ന് പട്ടാഭിഷേകം തുടർന്ന് ശ്രീരാമപൂജ. എല്ലാ ദിവസവും രാവിലെയും വൈകിട്ടും രാമായണ പാരായണവും തത്വവിചാരവും രാത്രി 7.30 മുതൽ ശ്രീരാമ പൂജയും തുടർന്ന് ഔഷധക്കഞ്ഞി വിതരണവും ഉണ്ടാകും.