
തിരുവനന്തപുരം: പരമ്പരാഗതമായ ആരോഗ്യ സംരക്ഷണമാർഗത്തെ മുൻനിറുത്തി ശാന്തിഗിരി ഹെൽത്ത്‌കെയർ ആൻഡ് റിസർച്ച് ഓർഗനൈസേഷന്റെ നേതൃത്വത്തിലുള്ള കർക്കടക ചികിത്സാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. ഇതിന്റെ ഭാഗമായി കർക്കിടക കഞ്ഞിയും വിതരണം ചെയ്യും. ശാന്തിഗിരി ഹെൽത്ത് കെയർ ആൻഡ് റിസർച്ച് ഓർഗനൈസേഷൻ ഇൻചാർജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, എസ്. സേതുനാഥ്, ആർ.രവിരാജ്, എസ്.ജി.രാജീവ് തുടങ്ങിയവർ പങ്കെടുത്തു.