july16c

ആലംകോട്:കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആലംകോട് ഹാരിസൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു.സമ്മേളനത്തോടനുബന്ധിച്ച് നവകേരളവും പൊലീസ് പരിഷ്കരണ ചിന്തകളും പ്രതിബന്ധങ്ങളും പ്രതീക്ഷകളും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ.വി.പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു.റിട്ട.ഡി.ജി.പി എ.ഹേമചന്ദ്രൻ വിഷയം അവതരിപ്പിച്ചു.ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ അഡ്വ.രശ്മിതാ രാമചന്ദ്രൻ,കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ.കെ.അരുൺകുമാർ,ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.പ്രശാന്ത്,മുൻ പ്രസിഡന്റ്‌ ഡി.കെ.പൃഥ്വിരാജ്,മുൻ സംസ്ഥാന പ്രസിഡന്റ്‌ ടി.എസ്.ബൈജു എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി കെ.പി.പ്രവീൺ സ്വാഗതവും സംസ്ഥാന നിർവാഹക സമിതി അംഗം ബി.കരുൺ നന്ദിയും പറഞ്ഞു.