തിരുവനന്തപുരം:പോങ്ങുമ്മൂട് സബ് ഡിവിഷന് കീഴിലുള്ള പുതുകുന്ന് പമ്പ് ഹൗസിൽ പമ്പിന്റെ അറ്റകുറ്റപ്പണിയും ലോ ലെവൽ ടാങ്കിന്റെ ശുദ്ധീകരണവും നടക്കുന്നതിനാൽ കഴക്കൂട്ടം,​ ശ്രീകാര്യം,​ ചെമ്പഴന്തി,​ ഇടവക്കോട്, ചെല്ലമംഗലം, പൗഡിക്കോണം,ഞാണ്ടൂർക്കോണം തുടങ്ങിയ വാർഡുകളിൽ നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ജലവിതരണം തടസപ്പെടും.