
മൂവാറ്റുപുഴ: സബ് കോടതി മുൻ ഗവ. പ്ലീഡർ ആൻഡ് പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. സി.കെ. സാജൻ (51) നിര്യാതനായി. മേക്കടമ്പ് ചുണ്ടയിൽ മുൻ കെ.എസ്.ഇ.ബി ജീവനക്കാരൻ കുരുവിളയുടെയും പാമ്പാക്കുട ചുവട്ടുകാലായിൽ കുടുംബാംഗം സാറാമ്മയുടെയും മകനാണ്. ഭാര്യ: മിഷ സാജൻ (വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്ക്കൂൾ അദ്ധ്യാപിക). മക്കൾ: ഗീവറുഗീസ്, ഗയ മേരി സാജൻ.