vld-1

വെള്ളറട:ശുഭയാത്ര നേരാൻ മുന്നറിയിപ്പും സമ്മാനങ്ങളുമൊരുക്കി കുട്ടിപ്പൊലീസ് സംഘം.വെള്ളറട വി‌.പി‌.എം ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി വിദ്യാർത്ഥികൾ പാറശാല റോഡിൽ ശുഭയാത്ര ട്രാഫിക് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു.വാഹനാപകടങ്ങൾ കുറയ്ക്കാൻ യാത്രികർക്കുള്ള ട്രാഫിക് നിയമങ്ങളിൽ ധാരണ ഉണ്ടാക്കേണ്ടതാണ് ക്യാമ്പിന്റെ ലക്ഷ്യം.രാവിലെ 9ന് ആരംഭിച്ച പരിപാടിയിൽ നിരവധി വാഹനങ്ങൾ കുട്ടികൾ പരിശോധിച്ചു.ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിച്ച് വരുന്ന യാത്രക്കാർക്ക് സമ്മാനപ്പൊതികൾ നൽകി.ഹെൽമെറ്റ് ധരിക്കാതെ വന്ന 60കഴിഞ്ഞ യാത്രക്കാർക്ക് വെള്ളറട ഇലക്ട്രിക് ബൈക്ക് ഷോറൂം നൽകിയ ഹെൽമെറ്റ് കുട്ടികൾ കൈമാറി.കുട്ടിപ്പൊലീസിന് പിന്തുണയുമായി വെള്ളറട സ്റ്റേഷനിലെ സി.ഐ മൃദുൽകുമാറും മറ്റു പൊലീസ് ഉദ്യോഗസ്ഥരും എത്തി. അദ്ധ്യാപകരായ അനിൽകുമാർ,ചിത്രൻ,സുജിത്,അഞ്ചു എന്നിവരും പങ്കെടുത്തു.