തിരുവനന്തപുരം: സാമ്പത്തികസ്ഥിതി വിവര കണക്ക് വകുപ്പ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കാർഷിക സർവേ ഇ.എ.ആർ.എ.എസ് ജില്ലാ വാർഷിക പരിശീലന പരിപാടി 'ഹരിതം 2022'ന്റെ ഉദ്ഘാടനം കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ നിർവഹിച്ചു.1975-76 കാർഷിക വർഷം മുതൽ തുടർച്ചയായി നടത്തിവരുന്ന കാർഷികസ്ഥിതി വിവര കണക്ക് ശേഖരണമാണ് കാർഷിക ഭൂവിനിയോഗ സർവെ (ഇ .എ. ആർ.എ.എസ്) കഴിഞ്ഞ നാലു വർഷങ്ങളിലായി ജില്ലാ ഓഫീസിൽനിന്ന് പുറത്തിറങ്ങിയിട്ടുള്ള റിപ്പോർട്ടുകളുടെ ക്യു. ആർ. കോഡ് പ്രകാശനം ജില്ലാ വികസന കമ്മിഷണർ ഡോ. വിനയ് ഗോയൽ നിർവഹിച്ചു. ജില്ലയിലെ നെൽകൃഷി സംബന്ധിച്ച നെല്ല് റിപ്പോർട്ട്, മിഷൻ അന്ത്യോദയ സർവേ റിപ്പോർട്ട്, ഈസി ഓഫ് ലിവിംഗ് സർവേ റിപ്പോർട്ട്, ഡിസ്ട്രിക്ട് ഹാൻഡ് ബുക്ക്,ജില്ലാ മണ്ണ് സംരക്ഷണ റിപ്പോർട്ട് തുടങ്ങി 9 റിപ്പോർട്ടുകളാണ് പ്രകാശനം ചെയ്തത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിച്ചു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡയറക്ടർ സജീവ് പി.പി, ഡെപ്യൂട്ടി ഡയറക്ടർ അനീഷ് കുമാർ.ബി,പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ബൈജു എസ്.സൈമൺ തുടങ്ങിയവരും പങ്കെടുത്തു.