aiyf

തിരുവനന്തപുരം: ആനിരാജയ്ക്കെതിരായ എം.എം. മണിയുടെ പരാമർശം അപലപനീയമാണെന്ന് എ.ഐ.വൈ.എഫ് കുറ്റപ്പെടുത്തി. സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഇടതുരാഷ്ട്രീയത്തിന് ചേർന്നതല്ല. എം.എം. മണിയിൽ നിന്ന് പക്വതയാർന്ന പ്രതികരണങ്ങളാണുണ്ടാകേണ്ടത്. സ്ത്രീവിരുദ്ധ പരാമർശങ്ങൾ ആവർത്തിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് എം.എം. മണി സമൂഹത്തിന് നൽകുന്നത്. ഇത് തിരുത്തണം.

മണിയുടെ പ്രസ്താവന തരംതാഴ്ന്നത്: മഹിളാസംഘം

ആനി രാജയ്ക്കെതിരായ എം.എം. മണിയുടെ പ്രസ്താവന തരംതാഴ്ന്നതും ഇടതുപക്ഷത്തിന് ദോഷം ചെയ്യുന്നതുമാണെന്ന് കേരള മഹിളാസംഘം സംസ്ഥാന അദ്ധ്യക്ഷ അഡ്വ.പി. വസന്തം പറഞ്ഞു. സ്ത്രീകളെ എന്തും പറഞ്ഞ് വായടപ്പിക്കാമെന്ന ധാരണ ആർക്കും നല്ലതല്ല. പാർട്ടിനേതൃത്വവുമായി വിഷയം ചർച്ച ചെയ്യും.

ആനി രാജയുടെ നിലപാടിൽ അഭിമാനം: കെ.കെ. രമ

ആനി രാജയുടെ നിലപാടിൽ അഭിമാനം തോന്നിയെന്ന് കെ.കെ. രമ പ്രതികരിച്ചു. കമ്യൂണിസ്റ്റ് നിലപാടാണ് അവർ പറഞ്ഞത്. അവരെയും അധിക്ഷേപിക്കുകയാണ് എം.എം. മണി. ആനി രാജയെ പോലൊരു നേതാവിനെ വിമർശിക്കാനുള്ള യോഗ്യത മണിക്കുണ്ടോ? എം.എം.മണിയെ പാർട്ടി തിരുത്തിക്കണം.