തിരുവനന്തപുരം: മണക്കാട് ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണ മാസാചരണം നടക്കും. രാമായണം ഇല്ലാത്ത തിരഞ്ഞെടുത്ത 75 ഭവനങ്ങളിൽ രാമായണം നൽകി മുതിർന്നവരെ ആദരിക്കും. രാമായണ മാസത്തിന്റെ ആദ്യ ദിനമായ ഇന്ന് വൈകിട്ട് ആദ്യത്തെ 5 ഭവനങ്ങളിൽ രാമായണം നൽകി ജോർജ് ഓണക്കൂർ ആദരിക്കും.തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ഭവനങ്ങളിൽ രാമായണം നൽകിയും രാമായണ വായനയും സംഘടിപ്പിക്കും.രാമായണമാസത്തെ അവസാനദിനത്തിൽ അഹോരാത്ര വായന, പട്ടാഭിഷേകം തുടങ്ങിയ ചടങ്ങുകളോടെ രാമായണ മാസാചരണം സമാപിക്കും.