തിരുവനന്തപുരം:കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ വിഷൻ 2021-26ന്റെ ഭാഗമായി ജില്ലാ അസോസിയേഷൻ നെട്ടയം മലമുകളിൽ നിർമ്മിച്ചു നൽകുന്ന സ്‌നേഹ ഭവനത്തിന്റെ ശിലാസ്ഥാപനം വി.കെ.പ്രശാന്ത് എം.എൽ.എ നിർവഹിച്ചു.കൗൺസിലർ രമ, സംസ്ഥാന സെക്രട്ടറി എൻ.കെ.പ്രഭാകരൻ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജിനബാല,ജില്ലാ സെക്രട്ടറി ജോളി.എസ്.കെ,ജില്ലാ ട്രെയിനിംഗ് കമ്മീഷണർ കെ.ഹരികുമാർ, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ കെ.എസ് ഹരികുമാർ,സിറ്റി വി.എച്ച്.എസ് എസ് ഹെഡ്മിസ്ട്രസ് ഷമി,മലമുകൾ രാജേഷ് എന്നിവർ പങ്കെടുത്തു.