തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്ക് മെഡിസെപ്പ് പദ്ധതി അപാകതകൾ നിറഞ്ഞതാണെന്നും അത് പരിഹരിക്കണമെന്നും കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ആർ.കുറുപ്പ് സർക്കാരിനോടാവശ്യപ്പെട്ടു.പെൻഷണേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഏകദിന ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് ജെ.രാജേന്ദ്രകുമാറും ജില്ലാ സെക്രട്ടറി മറുകിൽ ശശിയും സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്.സുകുമാരൻ നായരും ക്യാമ്പിന് നേതൃത്വം നൽകി.സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.വേലായുധൻ,സംസ്ഥാന ട്രഷറർ ആർ.രാജൻ കരുക്കൾ സംസ്ഥാന ഭാരവാഹികളായ ജി.പരമേശ്വരൻ നായർ, ആർ.പ്രഭാകരൻ തമ്പി,ബി.സി.ഉണ്ണിത്താൻ,ജെ.ബാബു രാജേന്ദ്രൻ നായർ,നദീറാ സുരേഷ്,വി.മധുസൂദനൻ,ആർ.സുജയ്, ജില്ലാ ട്രഷറർ ആർ.രവികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.ആരോഗ്യ വിദഗ്ദ്ധൻ ഡി.ശശി ആരോഗ്യ സംബന്ധമായ ക്ലാസെടുത്തു.