
വർക്കല: വർക്കല റൂറൽ കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് പി.കെ. വിദ്യാധരന്റെ 16-ാം ചരമദിനത്തിൽ സംഘം ഓഫീസിൽ അനുസ്മരണ സമ്മേളനം നടന്നു. പ്രസിഡന്റ് ബി.ജി. ബസന്തലാൽ അദ്ധ്യക്ഷത വഹിച്ചു. വർക്കല ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് ചെറുന്നിയൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിക്രമൻ നായർ. കെ,ഭരണാസമിതി അംഗങ്ങളായ ബി. ധനപാലൻ, ആർ. സുഭാഷ്, കളത്ര ഷംസുദീൻ, ജി. വിജയകുമാർ, ജീവനക്കാരായ എസ്.എസ്. ശുഭ, വിളഭാഗം എസ്. സുശീന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. റീന അനുശോചന പ്രമേയം അവതരിപ്പിച്ചു.