
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജില്ല രൂപീകരണ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിയൻ ഗോപിനാഥൻനായർ അനുസ്മരണ പ്രാർത്ഥനായോഗം ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സമിതി ചെയർമാൻ മുൻ മന്ത്രി ആർ. സുന്ദരേശൻ നായർ ഉദ്ഘാടനം ചെയ്തു. സി.വി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര ജില്ല രൂപീകരിക്കണമെന്ന ആശയത്തിന്റെ പ്രോക്താവും സമിതിസ്ഥാപകനുമായ ഗോപിനാഥൻ നായരാണ് നെയ്യാറ്റിൻകര ജില്ലാ രൂപീകരണം ആവശ്യപ്പെട്ടുകൊണ്ട് സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സ്മരണാഞ്ജലി ജില്ലാ രൂപീകരണമാണെന്നും സമിതി അനുസ്മരിച്ചു. ഇതിനായി സർക്കാർ സത്വര നടപടിയെടുക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. അഡ്വ. ആർ.ടി. പ്രദീപ്, കൈരളി ശശിധരൻ, നെയ്യാറ്റിൻകര ജയചന്ദ്രൻ,ടി. സുകുമാരൻ, ജയകുമാർ, അഡ്വ. ബി. ജയചന്ദ്രൻ, മുൻ ജില്ലാ ജഡ്ജി ധർമ്മരാജ്, ധനുവച്ചപുരം പരമേശ്വരൻ, ചന്ദ്രശേഖരൻ, സതി കുമാരി, എൽ.ആർ. സുദർശൻ, കാരോട് പത്മകുമാർ, കാരോട് സുധാകരൻ നായർ, ലാറൻസ്, കാഞ്ഞിരംകുളം ആന്റണി, ഇരുമ്പിൽ ശ്രീകുമാർ, അയിര നിർമലൻ, പാലക്കടവ് വേണു, കെ.കെ. ശ്രീകുമാർ, ക്യാപിറ്റൽ വിജയൻ, നെല്ലിമൂട് ശ്രീകുമാർ, മണലൂർ ശിവപ്രസാദ്, ആറാലുംമൂട് ജിനു, അമ്പലം രാജേഷ്, കമുകിൻകോട് സുരേഷ്, ദേവരാജ്, നിസ്താർ, സാം, പൊറ്റയിൽക്കട തങ്കരാജ്, അയിര ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.