കല്ലമ്പലം: മേവർക്കൽ ഗവ.എൽ.പി.എസിന്റെ നേതൃത്വത്തിൽ അമ്മ സാർ പുരസ്‌കാര സമർപ്പണവും വിദ്യാർത്ഥികളെ അനുമോദിക്കലും സംഘടിപ്പിച്ചു. കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ നിസാർ അദ്ധ്യക്ഷത വഹിച്ചു. സി.വി. നാരായണൻ നായർ, സ്വപ്ന, ഷീജ, ദീപ്തി മോഹൻ,ധന്യ, കെ.എസ്. തുളസീധരൻ പിള്ള, സി.സുരേഷ് ബാബു, എം.കെ. രാധാകൃഷ്ണൻ, അഞ്ചു എന്നിവർ പങ്കെടുത്തു.