
കടയ്‌ക്കാവൂർ: വിളബ്ഭാഗം പ്ലാവഴികം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ കാൻസർ നിർണയ ക്യാമ്പിന്റെയും മെഗാമെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. റീജിയണൽ കാൻസർ സെന്ററിലെ വിദഗ്ദ്ധസംഘം ഡോക്ടർമാർ കാൻസർ നിർണയ ക്യാമ്പിന് നേതൃത്വം നൽകി. തുടർന്ന് ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഗാമെഡിക്കൽ ക്യാമ്പും നടന്നു.
ഡോ. ബിനോയ് എസ്. ബാബു (അസി. ഡയറക്ടർ, സ്റ്റേറ്റ് ഒ.ആർ.ടി ഓഫീസർ), വി. ചന്ദ്രമോഹൻ (മുൻ വൈസ് ചാൻസലർ, കണ്ണൂർ യൂണിവേഴ്സിറ്റി), വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽലാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. ഷാലിബ്, വാർഡ് മെമ്പർമാരായ എൻ. വിജയകുമാർ, എമിലി സദാശിവൻ, ലൈലാ രഘുനാഥൻ എന്നിവർ പങ്കെടുത്തു. വിളബ്ഭാഗം പ്ലാവഴികം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ബാബു നന്ദി പറഞ്ഞു.