
തിരുവനന്തപുരം: കുടുംബ കോടതി ജഡ്ജി ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് കാർത്തിക, തറയിൽ വീട്ടിൽ ബിജുമേനോൻ(53) നിര്യാതനായി. നന്ദൻകോട് കോർഡിയൽ ഭാരതി ഫ്ളാറ്റിലായിരുന്നു താമസം. 2000ൽ മുൻസിഫ് മജിസ്‌ട്രേറ്റായി ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ചു. 2011ൽ സബ് ജഡ്ജിയായി പ്രമോഷൻ ലഭിച്ച ശേഷം കോഴിക്കോട് സി.ജെ.എമ്മായി. 2016ൽ ജില്ലാ ജഡ്ജിയായി. തിരുവനന്തപുരത്തും എറണാകുളത്തും അഡിഷണൽ ജില്ലാ ജഡ്ജിയായി പ്രവർത്തിച്ചു. ആറു മാസം മുൻപാണ് തിരുവനന്തപുരം കുടുംബകോടതിയിൽ നിയമിതനായത്. ഭാര്യ: സന്ധ്യ (ജില്ലാ പ്രോഗ്രാം ഓഫീസർ, എസ്.എസ്.കെ ചാല, തിരുവനന്തപുരം) മക്കൾ: ഋഷികേശ്, നീരജ. സംസ്‌കാരം ഇരിങ്ങാലക്കുട കുടുംബ വീട്ടിൽ തിങ്കളാഴ്ച രാവിലെ 11ന്.