g

കടയ്ക്കാവൂർ: വക്കം കടയ്ക്കാവൂർ ലയൺസ് ക്ലബ്‌ 2022-23 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ലയൺസ് ക്ലബ്‌ മുൻ ഡിസ്ട്രിക്ട് ഗവർണർ എം.ജെ.എഫ് സി.എ. അലക്സ്‌ കുര്യകോസിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്‌ ഹാളിൽ നടന്നു. പ്രസിഡന്റ് ഡോ. കെ. രാമചന്ദ്രൻ, സെക്രട്ടറി എൻ. വിജയൻ, ട്രഷറർ കെ. പ്രകാശ്‌ എന്നിവർ പുതിയ ഭാരവാഹികളായി സ്ഥാനമേറ്റു. ചടങ്ങിൽ കേരളകൗമുദി സീനിയർ റിപ്പോർട്ടർ ഡി. ശിവദാസനെ ആദരിച്ചു. തുടർന്ന് മെഡിക്കൽ കോളേജ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നദാനം നൽകുന്നതിനായി 6000 രൂപയും നിർദ്ധന വിദ്യാർത്ഥികളുടെ പഠന സഹായത്തിനായി 4500 രൂപയും ചികിത്സാ ധനസഹായമായി 3000 രൂപയും നൽകി കൊണ്ട് ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കംക്കുറിച്ചു.