
മുടപുരം: ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി അനുവദിക്കുക, ഗുണനിലവാരമില്ലാത്ത ഫോണുകൾക്ക് പകരം പുതിയത് നൽകുക, കേന്ദ്ര പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെല്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അവകാശ ദിനാചരണ ദിവസം പോത്തൻകോട് പ്രോജക്ട് ഒാഫീസിന് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു മംഗലപുരം ഏരിയാ സെക്രട്ടറി വേങ്ങോട് മധു ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് എൻ.സി. ശോഭന കുമാരി അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ശ്രീലത സ്വാഗതം പറഞ്ഞു. ജാൻസ, ലിസി, അനിത, അജിത തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ ട്രഷറർ പ്രീത നന്ദി പറഞ്ഞു.