p

തിരുവനന്തപുരം: ഇലക്ട്രിക്,​ സി.എൻ.ജി,​ ഹൈഡ്രജൻ വാഹനങ്ങൾക്ക് മുൻഗണന നൽകുന്ന പുതിയ വാഹന നയം സംസ്ഥാന സർക്കാർ രൂപീകരിക്കും. ഗതാഗത രംഗത്ത് പൊതുമേഖലയ്ക്കൊപ്പം സ്വകാര്യ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ കൂടി സംരക്ഷിക്കുന്ന നയമായിരിക്കും മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കുക.

കേന്ദ്ര സർക്കാരിന്റെ 2019ലെ മോട്ടോർ വാഹന നിയമ ഭേദഗതിയെ പിന്തുടർന്ന്

അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പി.എസ്. പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം തയ്യാറക്കിയ റിപ്പോർട്ടിൽ സർക്കാർ നയത്തിന് യോജിച്ച നിർദേശങ്ങൾ സ്വീകരിക്കും. ബാക്കിയുള്ളവയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയ ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തും.

തർക്കമില്ലാത്ത

നിർദേശങ്ങൾ

■പൊതു സ്വകാര്യ മേഖലയെ ഏകോപിക്കാനും നിയന്ത്രിക്കാനും ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിട്ടി . പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ദീർഘദൂര ബസുകളും, ഒരോ സ്ഥലങ്ങളിലും ഇവയുടെ വരവ് ‌പോക്ക് അനുസരിച്ച് ഹ്രസ്വദൂര ബസുകളും . യാത്രക്കാർക്ക് ഉൾപ്രദേശങ്ങളിലെത്താൻ ചെറിയ വാഹനങ്ങൾ

■പരസ്പര ബന്ധമില്ലാതെ പ്രവർത്തിക്കുന്ന പൊതുഗതാഗത സംവിധാനങ്ങളുടെ ഏകോപനത്തിന് ജി.പി.എസ് അധിഷ്ഠിത ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സംവിധാനം . ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ്, സീസൺ ടിക്കറ്റ്, സ്മാർട്ട് കാർഡുകൾ എന്നിവയ്ക്ക് പുറമെ സ്ഥിര യാത്രികർക്ക് ഇളവുകളും

■സംസ്ഥാനത്തെ റോഡ്, റെയിൽ, ജലഗതാഗത സംവിധാനത്തെ പരസ്പരം ബന്ധിപ്പിച്ച് പുനഃക്രമീകരണം

തർക്കത്തിനിടയുള്ള

നിർദേശങ്ങൾ

■ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താൻ സ്വകാര്യബസുകളെക്കൂടി പങ്കാളികളാക്കി സഹകരണ മേഖലയിൽ ട്രാൻസ്‌പോർട്ട് കമ്പനി .

■ കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വെൽഫയർ ഫണ്ട് ബോർഡിനെ നോഡൽ ഏജൻസിയായി നിയോഗിക്കണം.

''ഗതാഗത മേഖലയിലെ തൊഴിലാളികൾക്ക് ദോഷകരമാകാത്ത നയമായിരിക്കും കൊണ്ടുവരുക''-

-മന്ത്രി ആന്റണി രാജു,

തൃ​ശൂ​രി​ൽ​ 113​ ​ഹ​രിത
വൈ​ദ്യു​തി​ ​ഓ​ഫീ​സ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​തൃ​ശൂ​ർ​ ​ജി​ല്ല​യി​ലെ​ 113​ ​കെ.​എ​സ്.​ഇ.​ബി.​ ​ഓ​ഫീ​സു​ക​ൾ​ ​ഹ​രി​ത​ ​ഓ​ഫീ​സു​ക​ളാ​യി​ ​വൈ​ദ്യു​തി​ ​മ​ന്ത്രി​ ​കെ.​ ​കൃ​ഷ്ണ​ൻ​കു​ട്ടി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​പി.​ ​ബാ​ല​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ന​വ​കേ​ര​ളം​ ​ക​ർ​മ്മ​പ​ദ്ധ​തി​ ​സം​സ്ഥാ​ന​ ​കോ​ർ​ഡി​നേ​റ്റ​ർ​ ​ഡോ.​ ​ടി.​എ​ൻ.​ ​സീ​മ​ ​ആ​മു​ഖ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.
ജി​ല്ല​യി​ലെ​ ​നാ​ല് ​സ​ർ​ക്കി​ളു​ക​ളി​ലാ​ണ് ​ഹ​രി​ത​ ​ഓ​ഫീ​സു​ക​ൾ.​ ​ജ​ന​റേ​ഷ​ൻ,​ ​ട്രാ​ൻ​സ്‌​മി​ഷ​ൻ,​ ​സ​ബ് ​ഡി​വി​ഷ​ൻ​ ​ഓ​ഫീ​സു​ക​ളി​ലെ​ ​പ്ലാ​സ്റ്റി​ക് ​അ​ജൈ​വ​ ​മാ​ലി​ന്യ​ങ്ങ​ൾ,​ ​ആ​ഹാ​ര​ ​അ​വ​ശി​ഷ്ട​ങ്ങ​ൾ,​ ​മ​റ്റ് ​ജൈ​വ​ ​മാ​ലി​ന്യ​ങ്ങ​ൾ,​ ​പാ​ഴാ​യ​ ​ഇ​ല​ക്ട്രി​ക്ക​ൽ,​ ​ഇ​ല​ക്‌​ട്രോ​ണി​ക് ​ഉ​പ​ക​ര​ണ​ങ്ങ​ൾ,​ ​ട്യൂ​ബ് ​ലൈ​റ്റ്,​ ​ബ​ൾ​ബ് ​എ​ന്നി​വ​യു​ടെ​ ​ശാ​സ്ത്രീ​യ​മാ​യ​ ​സം​സ്‌​ക​ര​ണം​ ​ഉ​ൾ​പ്പെ​ടെ​ 32​ ​ഘ​ട​ക​ങ്ങ​ൾ​ ​വി​ല​യി​രു​ത്തി​യാ​ണ് ​ഹ​രി​ത​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കി​യ​ത്.

ന​വ​കേ​ര​ളം​ ​ക​ർ​മ്മ​പ​ദ്ധ​തി​യി​ൽ​ ​ഹ​രി​ത​കേ​ര​ളം​ ​മി​ഷ​നും​ ​ശു​ചി​ത്വ​മി​ഷ​നും​ ​ചേ​ർ​ന്നാ​ണ് ​ഹ​രി​ത​ ​ഓ​ഫീ​സു​ക​ളാ​ക്കി​യ​ത്.​ഹ​രി​ത​കേ​ര​ളം​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ബോ​ധ​വ​ത്ക​ര​ണ,​ ​പ​രി​ശീ​ല​ന​ ​ക്ലാ​സു​ക​ൾ​ ​എ​ടു​ത്തു.​ ​ഓ​രോ​ ​ഓ​ഫീ​സി​ലും​ ​ഒ​രു​ ​കെ.​എ​സ്.​ഇ.​ബി.​ ​ഉ​ദ്യോ​ഗ​സ്ഥ​ന് ​മേ​ൽ​നോ​ട്ടം​ ​ന​ൽ​കി.
ഓ​ഫീ​സി​ലും​ ​പു​റ​ത്തും​ ​ശു​ചി​ത്വം​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​അ​ജൈ​വ​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ഹ​രി​ത​ക​ർ​മ്മ​സേ​ന​ ​വ​ഴി​ ​യൂ​സ​ർ​ഫീ​ ​ന​ൽ​കി​ ​കൈ​മാ​റും.​ ​ഇ​ ​-​ ​വേ​സ്റ്റ്,​ ​ഹ​സാ​ർ​ഡ​സ് ​വേ​സ്റ്റ്,​ ​മ​റ്റു​ ​ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ​ ​ക്ലീ​ൻ​ ​കേ​ര​ള​ ​ക​മ്പ​നി​ ​വ​ഴി​യോ​ ​അം​ഗീ​കൃ​ത​ ​ഏ​ജ​ൻ​സി​ ​വ​ഴി​യോ​ ​നീ​ക്കും.​ ​ജൈ​വ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​ത്തി​ന് ​നി​ര​വ​ധി​ ​കെ.​എ​സ്.​ഇ.​ബി.​ ​ഓ​ഫീ​സു​ക​ളി​ൽ​ ​ട്രൈ​പോ​ട്ട്,​ ​ബ​യോ​ഗ്യാ​സ് ​പ്ലാ​ന്റ് ​തു​ട​ങ്ങി​യ​വ​ ​സ്ഥാ​പി​ച്ചു.​ ​മി​ക്ക​ ​ഓ​ഫീ​സു​ക​ളി​ലും​ ​സാ​നി​ട്ട​റി​ ​പാ​ഡ് ​സം​സ്‌​ക​രി​ക്കാ​ൻ​ ​ചെ​റി​യ​ ​ഇ​ൻ​സി​ന​റേ​റ്റ​റും​ ​ഉ​ണ്ട്.​ ​ശു​ചി​മു​റി​യി​ൽ​ ​വെ​ള്ള​വും​ ​വൃ​ത്തി​യും​ ​ഉ​റ​പ്പാ​ക്കി.​ ​സ്ഥ​ല​മു​ള്ള​ ​കെ.​എ​സ്.​ഇ.​ബി.​ ​ഓ​ഫീ​സ് ​വ​ള​പ്പി​ൽ​ ​ജൈ​വ​ ​പ​ച്ച​ക്ക​റി​ ​കൃ​ഷി​യും​ ​പൂ​ന്തോ​ട്ട​നി​ർ​മ്മാ​ണ​വും​ ​തു​ട​ങ്ങി.​ ​ഹ​രി​ത​കേ​ര​ളം​ ​മി​ഷ​ൻ,​ ​ശു​ചി​ത്വ​ ​മി​ഷ​ൻ,​ ​കെ.​എ​സ്.​ഇ.​ബി​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ജ​ന​പ്ര​തി​നി​ധി​ക​ളും​ ​പ​ങ്കെ​ടു​ത്തു.