മലയിൻകീഴ്: മലയിൻകീഴ് കേന്ദ്രമാക്കി രവീന്ദ്രൻ സ്‌മാരക സംഗീത ചിത്രകല വാദ്യാലയത്തിന്റെ ഉദ്ഘാടനം 20ന് വൈകിട്ട് 5ന് കവി മുരുകൻ കാട്ടാക്കട നിർവഹിക്കും. മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ഗ്രന്ഥശാല ഹാളിൽ ചേരുന്ന യോഗത്തിൽ ഡയറക്ടർ ജി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരി, വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു, ഗ്രാമപഞ്ചായത്ത് അംഗം കെ.അജിതകുമാരി, സംഗീത അദ്ധ്യാപകൻ കെ.സുരേന്ദ്രൻ മലയിൻകീഴ്, വി.കലാധരൻ എന്നിവർ സംസാരിക്കും. ശാസ്ത്രീയ സംഗീതം,ലളിതസംഗീതം, കരോക്കേ പരിശീലനം,കീബോർഡ്,ഗിറ്റാർ,തബല,വയലിൻ,ചിത്രരചന എന്നീ ക്ലാസുകളും തയ്യൽ പരിശീലനവുമുണ്ടാകും. ഫോൺ: 9446565574,9746242804.