വർക്കല: അഴിമതിരഹിത സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ വർക്കലയിൽ അഴിമതി രഹിത സംരക്ഷണദിനാചരണം സംഘടിപ്പിച്ചു. റിട്ട. തഹസിൽദാർ ആർ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന പ്രസിഡന്റ് വിളബ്ഭാഗം എസ്.സുശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് മുന്നണിപ്പോരാളികളായി പ്രവർത്തിച്ച വർക്കല ആയുർവേദ ആശുപത്രി മുൻ സൂപ്രണ്ട് ഡോ.കെ.വി. ബൈജു, രജനീഷ്. ആർ, ടിൻസ് രവി, നിതിൻ. ജി.എസ്, ഷാനവാസ്. ബി. എന്നിവരെ ആദരിച്ചു. സംഘടനാ ഭാരവാഹികളായ ബി.ധനപാലൻ, രാജൻ ആർ., അനിഷ്‌കർ എസ്, ജി.രാജേന്ദ്രൻ, എസ്.പ്രസന്നൻ എന്നിവർ സംസാരിച്ചു. അഴിമതിരഹിത സംരക്ഷണ സമിതി ജില്ലാതലത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് വിളബ്ഭാഗം എസ്. സുശീന്ദ്രൻ അറിയിച്ചു.