വർക്കല: ഹരിതമിത്രം സ്‌മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം മൊബൈൽ ആപ്ലിക്കേഷൻ നടപ്പിലാക്കാനുള്ള പദ്ധതി വർക്കല നഗരസഭയിൽ ആരംഭിച്ചു. ഇതോടനുബന്ധിച്ചു നടന്ന പരിശീലനം നഗരസഭ ചെയർമാൻ കെ.എം. ലാജി നിർവഹിച്ചു. സ്ഥിരസമിതി അദ്ധ്യക്ഷൻ വി. നിതിൻ നായർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സി. അജയകുമാർ, പി.എം. ബഷീർ, കില റിസോഴ്സ്‌പേഴ്സൺ വി. ബിന്ദു എന്നിവർ സംസാരിച്ചു. വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മാലിന്യശേഖരണത്തിന് ഹരിതകർമസേന സ്‌മാർട്ട് സംവിധാനം ഉപയോഗിക്കും. മാലിന്യത്തിന്റെ അളവ്, തരംതിരിക്കൽ, കാലയളവ്, യൂസർഫീസ് തുടങ്ങിയ വിവരങ്ങൾ കെൽട്രോൺ രൂപകല്പന നൽകിയ ആപ്ലിക്കേഷൻ വഴി ലഭിക്കുമെന്നതാണ് പ്രത്യേകത.