rsmayana-masacharanam-

ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിൽ ഒരു മാസം നീളുന്ന രാമായണ മാസാചരണത്തിന് തുടക്കം. സേവാ പന്തലിൽ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ ക്ഷേത്ര മേൽശാന്തി തോട്ടയ്ക്കാട് കിഴക്കേമഠത്തിൽ കെ. പ്രകാശൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. ശാർക്കര ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. ദിലീപ് കുമാർ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ പെരുങ്ങുഴി, സെക്രട്ടറി അജയൻ ശാർക്കര, വൈസ് പ്രസിഡന്റ് മിഥുൻ ടി. ഭദ്രൻ, സഹപൂജാരിമാരായ രാജേഷ്പോറ്റി,കണ്ണൻപോറ്റി,ഷാജിപോറ്റി, ക്ഷേത്ര ഭാരവാഹികളായ എസ്. വിജയകുമാർ,കിട്ടു ഷിബു. എസ്. സുധീഷ്കുമാർ,മണികുമാർ ശാർക്കര, എം.ഭദ്രകുമാർ, എൻ.കെ.രാജശേഖരൻ നായർ,എസ്.ഷൈജു,ജി.ഗിരീഷ്കുമാർ,എൽ.അഭിൻലാൽ എന്നിവർ പങ്കെടുത്തു. ആഗസ്റ്റ് 16ന് രാത്രി 7.15ന് നടക്കുന്ന ശ്രീരാമ പട്ടാഭിഷേകത്തോടെ സമാപിക്കും.