വിതുര:എൽ.ഡി.എഫ് സർക്കാരിനും മുഖ്യമന്ത്രിപിണറായിവിജയനുമെതിരെ കോൺഗ്രസും ബി.ജെ.പിയും നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ സി.പി.എം വിതുര ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനപ്രചാരണ ജാഥ നടത്തി .ജാഥക്ക് വിതുര,തൊളിക്കോട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. സി.പി.എം ജില്ലാസെക്രട്ടേറിയറ്റംഗം എൻ. രതീന്ദ്രൻ, സി.പി.എം വിതുര ഏരിയാകമ്മിറ്റി സെക്രട്ടറി എൻ. ഷൗക്കത്തലി എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി. സി.പി.എം വിതുര ഏരിയാ കമ്മിറ്റിഅംഗങ്ങളായ കെ.വിനീഷ്കുമാർ,മരുതാമലസനൽകുമാർ, എസ്.എൽ.കൃഷ്ണകുമാരി,ജെ.വേലപ്പൻ,എസ്.സഞ്ജയൻ,സി.പി.എം തൊളിക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ,സി.പി.എം വിതുര ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.എൻ.അനിൽകുമാർ,വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്, ഷാജിമാറ്റാപ്പള്ളി,കെ.വിജയകുമാർ,എസ്.എസ്.പ്രേംകുമാർ,ഷംനാനവാസ് എന്നിവർ നേതൃത്വം നൽകി.സമാപനസമ്മേളനം സി.പി.എം ജില്ലാകമ്മിറ്റിഅംഗം വി.കെ.മധു ഉദ്ഘാടനം ചെയ്തു.